Punnakkunnath

ആമുഖം

പുന്നക്കുന്നത്തി ലെ PK യും കുറ്റിപ്പുറത്തിലെ KP യും പുന്നോത്തിലെ P യും

ഉൾപ്പെടുത്തിയാണ് PKP ഫാമിലി എന്ന ഒരു പേര് മാഗസിന് ഇട്ടിരിക്കുന്നത്

വാട്ട്സ്ആപ്പ് വഴി വിവരങ്ങൾ കൈമാറുമ്പോൾ ഒരുപാട് പരിമിതികളുണ്ട്

അതുകൊണ്ടാണ് ഡിജിറ്റൽ മാഗസിൻ എന്ന ഒരു ആശയത്തിലേക്ക് മാറിയത്

ഇതിൽ നമ്മുടെ കുടുംബത്തിലെ 842 അംഗങ്ങളെ വളരെ എളുപ്പത്തിൽ പരിചയപ്പെടാം.

ആർക്കുവേണമെങ്കിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താം നമ്മൾ അധികപേരും പരസ്പരം കണ്ടിട്ടില്ലാത്ത വരാണ് അതുകൊണ്ട് ഈ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാവരും ഉപയോഗപ്പെടുത്തുക

ഇത് കുടുംബങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്

നമ്മുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ ആഘോഷങ്ങളും വാർത്തകളും വിനോദങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്

അതുകൊണ്ട് വാർത്തകൾ അയച്ചുതരാൻ എല്ലാവരും ശ്രമിക്കുക

അത് കല്ല്യാണം, ജനനം, ഫാമിലി ടൂർ, ഒത്തുചേരൽ, യാത്രാക്കുറിപ്പുകൾ, ജീവിതാനുഭവങ്ങൾ, നമ്മുടെ കുട്ടികളുടെ പലതരം കഴിവുകൾ, അത് ഓഡിയോ, വീഡിയോ, ഫോട്ടോ, എന്തുമാകട്ടെ

അതു നമുക്ക് ഈ മാഗസിൻ വഴി പ്രസിദ്ധീകരിക്കാം ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് അത് സന്തോഷം തരുന്ന ഒരു കാര്യമാണ്

നമ്മുടെ ഒഴിവുസമയങ്ങൾ പലതരത്തിൽ ആയിരിക്കും പ്രവാസികൾ ആണെങ്കിൽ അവർ വെള്ളിയാഴ്ച മാത്രമേ ഫ്രീ ആകുകയുള്ളൂ

അതിനാൽ ഡിജിറ്റൽ മാഗസിൻ എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമാണ്

ഇത് ഏതു പ്രായത്തിലുള്ളവർക്കും വളരെ ഈസിയായി ഉപയോഗിക്കാം ഫോട്ടോസും വീഡിയോസും മൊബൈലിൽ സ്റ്റോർ ചെയ്യുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം

എല്ലാവരെയും കണക്കിലെടുത്ത് ഇതിൻറെ മുഴുവൻ മെനുവും മലയാളത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്

ആർക്കെങ്കിലും വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ മാഗസിൻ തുറക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ താഴെക്കാണുന്ന നമ്പറിൽ അറിയിക്കണം

9746610321

കുടുംബത്തിൻ്റെ പൂർണമായ ഒരു ചരിത്രം ആർക്കും അറിയില്ലായിരുന്നു

പല ആളുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്

എന്തെങ്കിലും തിരുത്താൻ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

വിവരങ്ങൾ നൽകാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു

ഓരോ വല്ലിപ്പമാരിലേക്കും അവരിൽ നിന്ന് അവരുടെ മക്കളുടെ പേജുകളിലേക്കും പോകുവാനും തിരിച്ചു വരുവാനും ചുവന്ന ബട്ടണുകൾ ഉപയോഗിക്കുക

വീട്ടിലുള്ള - ഉമ്മ - ഉപ്പ മാരെ അവരുടെ മൊബൈലിൽ മാഗസിൻ തുറക്കാൻ മക്കളോ , മരുമകളോ , പേരക്കുട്ടികളോ സഹായിക്കണം എന്ന് ഓർമപ്പെടുത്തുന്നു.

മാഗസിൻ പൂർണ്ണരൂപത്തിൽ എത്തുന്നതിനു മുമ്പേ നിങ്ങളിലേക്ക് എത്തിക്കാൻ കാരണം

തുടക്കത്തിലെ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ സാധിക്കും

നമ്മുടെ ഉമ്മ ഉപ്പമാർ ക്ക് വളരെ ഈസിയായി ഉപയോഗിച്ചു തുടങ്ങാം

തുടർന്ന് ആരോഗ്യം ദീനി പൊതുവിജ്ഞാന കുറിപ്പുകളും ഉൾപ്പെടുത്താം

ഗ്രൂപ്പിൽ ഇല്ലാത്തവർക്കും എപ്പോ വേണമെങ്കിലും തുറന്നു വായിക്കുവാൻ സാധിക്കും

അതിനായി www.pkpfamily.com എന്നുമാത്രം ടൈപ്പ് ചെയ്താൽ മതി

തനിമ നില നിർത്താൻ വാചകങ്ങളിലും പേരുകളിലും തനി നാടൻ മലയാളം ഉപയോഗിച്ചിട്ടുണ്ട്

വല്ലിപ്പമാരുടെ സന്താന പരമ്പരകളിലേക് പോകുന്നതിന് മുൻപ് താഴെ കൊടുത്തിട്ടുള്ള അവരുടെ വിവരങ്ങൾ ഒന്ന് ശ്രദ്ധിച്ചു വായിച്ചാൽ മുൻപോട്ടു പോകുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങൾ മാറിക്കിട്ടും

Kuttippurath

Punnoth - (9746610321)

പി കെ പി ഫാമിലി മാഗസിനിലേക് എല്ലാവർക്കും സ്വാഗതം

വല്ലിപ്പമാരുടെ പേജിലേക് എളുപ്പത്തിൽ പോകാൻ ചുവന്ന ബട്ടൺ അമർത്തുക

കരുളായി ആദ്യമായി ഒരു കുടുംബ സംഗമം നടത്തുക എന്ന ആശയം മുന്നോട്ടു വെച്ചത് കുഞ്ഞിമാനു ആയിരുന്നു . വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഈ ഡിജിറ്റൽ മാഗസി നു വേണ്ടി തൻ്റെ തിരക്കിനിടയിലും സമയം കണ്ടെത്തി കുടുംബത്തിലെ മുഴുവനാളുകളെയും വിളിച്ച് വിവരശേഖരണം നടത്തുകയും ഈ രീതിയിൽ മാഗസിൻ രൂപീകരിക്കുകയും ചെയ്ത അവൻ്റെ പരിശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു.

ഇനി താഴെക്കാണുന്ന ഓരോ വല്യുപ്പ മാരുടെയും ബട്ടണുകൾ അമർത്തി അവരുടെ സന്താന പരമ്പര യിലേക്ക് പോകുവാൻ സാധിക്കും

അറിയിപ്പ്

ഈ മാഗസിൻ വായിക്കുന്ന നിങ്ങൾക് എന്തെങ്കിലും അഭിപ്രായമോ , ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുവാനോ , എന്തെകിലും തെറ്റുകൾ തിരുത്താനോ , ഉണ്ടെങ്കിൽ താഴെ കാണുന്ന കോളത്തിൽ ടൈപ്പ് ചെയ്ത് സമർപ്പിക്കുക , 9746610321 എന്ന നമ്പർ വഴിയും വോയിസ് ആയോ , ടൈപ്പ് ചെയ്‌തോ വിവരങ്ങൾ അറിയിക്കാവുന്നതാണ്

മുഹമ്മദ് മകൻ കുഞ്ഞി (ചെങ്ങച്ചീരി)

മെസ്സേജുകൾ

അറിയിപ്പുകൾ

നമ്മിൽ നിന്നും പടച്ചവൻ്റെ വിളിക്കുത്തരം നൽകിപ്പോയ റജീന (പെണ്ണു) എന്നവരുടെ ആഖിറത്തിനു വേണ്ടി എല്ലാവരും ദുആ ചെയ്യണം എന്ന് അറിയിക്കുന്നു

അവരുടെ മാതാ പിതാക്കൾക്കും കുടുംബങ്ങൾക്കും എല്ലാം നേരിടാനുള്ള മനശക്തി പടച്ചവൻ നൽകട്ടെ ..ആമീൻ ...

മെസ്സേജുകൾ

ഹാരിസ്(ചെറിയാപ്പു) - കരുളായി